സ്പോർട്സിലും സിനിമാരംഗത്തും രാഷ്ട്രീയ മേഖലയിൽ നിന്നും ഉള്ള പ്രമുഖര്‍ക്ക് അപരൻമാർ ഉണ്ടാവുന്നത് സാധാരണയാണ്. സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുമൊക്കെ അപരന്മാരെ കണ്ട് തലയില്‍ കൈവെച്ച് നിന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ അപരനാണ്.
കോഹ്‌ലിയെ പോലും അമ്പരപ്പിച്ച് കൊണ്ട് ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു അപരന്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ടത്. അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. മത്സരത്തിനിടെ പെട്ടെന്നാണ് ക്യാമറ ആ ദൃശ്യം പകർത്തിയത്. കോഹ്‌ലി ആരാധകരുടെ കൂടെ ഗ്യാലറിയില്‍ ഇരിക്കുന്നുവെന്നാണ് ആദ്യ കാഴ്ചയില്‍ ഏവര്‍ക്കും തോന്നിയത്. ക്യാമറ അല്‍പം സൂം ചെയ്ത് നോക്കിയപ്പോഴാണ് അപരനാണെന്ന് മനസ്സിലായത്.
അപരന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഒന്നടങ്കം ചിരി പകര്‍ന്നു. കൂടാതെ അപരനെ കണ്ട് അന്തം വിട്ടിരിക്കുന്ന കോഹ്‌ലിയെയും കാണാം. കോഹ്‌ലിയുടെ അപരന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
Post Your Comments