NewsIndia

സ്വന്തമായി തീവ്രവാദത്തെ നശിപ്പിക്കാൻ സാധിക്കില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാം: രാജ്നാഥ് സിംഗ്

ബംഗളുരു: സ്വന്തമായി തീവ്രവാദത്തെ നശിപ്പിക്കാൻ സാധിക്കില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ ലോകത്ത് നിന്നും ഒറ്റപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ സ്വയം തകർക്കാൻ സാധിക്കില്ലെങ്കിൽ, തീവ്രവാദത്തിൽ നിന്നും രക്ഷനേടണമെന്ന് പാകിസ്ഥാനുണ്ടെങ്കിൽ, അവർക്ക് ഇന്ത്യയുടെ സഹായം തേടാം. പാകിസ്ഥാനിൽ നിന്നും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ ഇന്ത്യ തയ്യാറാണ്.

പാകിസ്ഥാനുമായുള്ള ബന്ധം നല്ലരീതിയിൽ കൊണ്ടുപോകാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തി. അതാണ് പ്രധാനമന്ത്രി നരേന്ദ്രമേദി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അയൽരാജ്യങ്ങളുടെ തലവന്മാരെയും ക്ഷണിച്ചത്. എന്നാല്‍ ഈ ശ്രമങ്ങൾ പാകിസ്ഥാൻ ഒരിക്കലും മനസിലാക്കിയില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. പാകിസ്ഥാനിലെ ജനങ്ങളെ ഞങ്ങൾ വെറുക്കുന്നില്ല. എന്നാൽ പാകിസ്ഥാനിലെ ഭീകരവാദത്തെ വെറുക്കുന്നു.” അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button