India

അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് വിലക്ക്

ന്യൂഡല്‍ഹി : അച്ചടക്കമില്ലാത്ത യാത്രക്കാര്‍ വിമാനത്തിന്റെയും സഹയാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ഇന്ത്യ വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നു. സര്‍ക്കാര്‍ തയ്യാറാക്കുന്ന നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിമാന യാത്ര നിഷേധിക്കുന്നതാണ് പുതിയ ചട്ടം. വിമാനയാത്രക്കിടെ സഹയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന യാത്രക്കാരെ കണ്ടെത്തിയ സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നത്. വിമാനത്തില്‍ വച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച യാത്രക്കാരന്റെ നടപടി ഏറെ ചര്‍ച്ചയായിരുന്നു.

പെരുമാറ്റ വൈകല്യമുള്ളവരുടെ എണ്ണവും നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ചതോടെയാണ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ വിമാനയാത്രയില്‍ നിന്നും വിലക്കുന്നതാണ് ഇന്ത്യ കൊണ്ടുവരുന്ന പുതിയ നിര്‍ദ്ദേശത്തിന്റെ അന്തിമഫലം. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും പെരുമാറ്റ വൈകല്യമുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയ ഏവിയേഷന്‍ അധികൃതര്‍ ഇത്തരക്കാരെ കണ്ടെത്തുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. നേരത്തെ വിമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്കും വിലക്ക് ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button