NewsInternational

എസ്400-ന്‍റെ മുന്‍പില്‍ പാക് ബാലിസ്റ്റിക് മിസ്സൈലുകള്‍ വെറും ചൈനീസ്‌ പടക്കങ്ങള്‍!

ഇന്ത്യന്‍ പ്രതിരോധ സംവിധാനം പിഴവുറ്റതാക്കാന്‍ 5.85-ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ റഷ്യയുടെ പക്കല്‍നിന്നും 5 പുതുതലമുറ എസ്-400 ട്രയംഫ് വ്യോമപ്രതിരോധ വ്യൂഹങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വളരെ താഴ്ന്ന ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളെ വരെ കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് റഷ്യയുടെ ഈ അതിനൂതന കണ്ടുപിടിത്തം.

പാകിസ്ഥാന്‍റെ കൈവശം ഇപ്പോഴുള്ള എല്ലാ ബാലിസ്റ്റിക് മിസ്സൈലുകളേയും, ക്രൂസ് മിസ്സൈലുകളേയും, ഡ്രോണുകളേയും 400-കിലോമീറ്റര്‍ പരിധിക്കുള്ളിലും, 32-കിലോമീറ്റര്‍ വരെ താഴ്ന്ന ഉയരത്തിലോ അതിനു മുകളിലോ വച്ചും തകര്‍ത്തുതരിപ്പണമാക്കന്‍ എസ്-400ന് കഴിയും എന്നാണ് പ്രതിരോധരംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇതോടെ പാകിസ്ഥാന്‍റെ ഇത്തരം ആയുധശേഖരം ഇന്ത്യയെ സംബന്ധിച്ച് വെറും കളിപ്പാട്ടങ്ങളായി മാറും.

റഷ്യയുടെ പക്കല്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button