കൊച്ചി : എറണാകുളം ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. ആലുവ ഏലൂക്കര സ്വദേശി നവാസിനാണ് പണം നഷ്ടപ്പെട്ടത്. യുഎസിലെ ബ്രൂക്ക്നിലിരുന്നാണ് എസ്ബിടിയുടെ ആലുവ തോട്ടയ്ക്കട്ടുകര ശാഖയിലെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നത്. 40,333 രൂപയാണ് നവാസിന് നഷ്ടമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തോട്ടയ്ക്കാട്ടുകര ശാഖയിലെ നാസ് കണ്‍സ്ട്രക്ഷന്‍സിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടത്. ഇതുസംബന്ധിച്ച എസ്എംഎസ് സന്ദേശം വ്യഴാഴ്ച വൈകിട്ട് അഞ്ച് മുപ്പതിന് നവാസിന് ലഭിച്ചു.
എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതല്ലാതെ ഈ കാര്‍ഡ് ഉപയോഗിച്ച് നവാസ് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയിട്ടുമില്ല. പണം പിന്‍വലിക്കപ്പെട്ടത് യുഎസില്‍ വച്ചായതിനാല്‍ ഏതു രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല. എന്തായാലും പൊലീസ് അന്വേഷണത്തിനു ശേഷം തുക മടക്കി നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ട ഉടന്‍ നവാസ് ബാങ്കിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിന്‍വലിക്കപ്പെട്ടത് വിദേശത്തു നിന്നാണെന്ന് വ്യക്തമായത്. നവാസിന്റെ എടിഎം പിന് ഉപയോഗിച്ച് സിറ്റി ബാങ്ക് വഴിയാണ് പണം കവര്‍ന്നത്. 40,333 രൂപ ഈ തുകയ്ക്കു തുല്യമായ ഡോളറാണ് അക്കൗണ്ട് ട്രാന്‍സഫര്‍ മുഖേന കവര്‍ന്നത്.
Post Your Comments