ന്യൂഡല്‍ഹി: ബഹിഷ്‌കരണ ആഹ്വാനത്തിനിടയിലും ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് നിരക്കിലെത്തി. ദീപാവലി സീസണോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ആഹ്വാനം സജീവമായി പ്രചരിക്കുന്നതിനിടെയാണ് വില്‍പ്പന നിരക്ക് വര്‍ധിച്ചത്. ചൈനീസ് മൊബൈലായ ഷവോമി മൂന്ന് ദിവസം കൊണ്ട് മാത്രം അര മില്യണ്‍ ഫോണുകളാണ് വിറ്റഴിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍, ടാറ്റിക്ക് തുടങ്ങിയ ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സജീവമായി നടക്കുന്നത്.
പാക് തീവ്രവാദി ഹഫീസ് സയ്ദിനെതിരായ യു.എന്‍ ഉപരോധത്തെ ചൈന എതിര്‍ത്തുവെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം.
Post Your Comments