മുസാഫര്‍പൂര്‍;ഒരു വിദ്യാര്‍ത്ഥിയെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് എല്ലാവരും കണ്ടതും ഷെയർ ചെയ്തതും.നിരവധി പേര്‍ ഷെയര്‍ ചെയ്ത ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ബിഹാര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ സെപ്റ്റംബര്‍ 25നാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമായി.ഉത്തം കുമാര്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ബിഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ നിന്ന് 71 കിലോ മിറ്റര്‍ അകലെ ഗണ്ണിപൂരില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ സ്കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയില്‍ ഖാസി മുഹമ്മദ്പൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.സെപ്റ്റംബര്‍ 25നാണ് ഈ സംഭവം നടന്നത്.സംഭവം വെളിയില്‍ പറഞ്ഞാല്‍ കൊന്നുകളയുമെന്നും വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു.വിശാല്‍, വിക്കി എന്നീ സഹോദരങ്ങളാണ് തന്നെ മര്‍ദ്ടിച്ചതെന്നു മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പറയുന്നു.
സംഭവം വിദ്യാര്‍ത്ഥികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.സംഭവം വൈറലായതോടെ കേന്ദ്ര മാനവ വിഭവശേഷി ഉപേന്ദ്ര കുശ്വാഹ വിഷയത്തില്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഒരു ഗുണ്ടയുടെ മക്കളാണ് പ്രതികളെന്നാണ് റിപ്പോർട്ട്. പ്രതികളെ തിരിച്ചറിയുകയും അറസ്റ് ചെയ്യുകയും ചെയ്തതായി ബീഹാറിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments