KeralaNewsIndiaInternationalGulf

ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി

കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, മനഃശാസ്ത്ര വിദഗ്ധര്‍, ലാബ് ടെക്നീഷ്യന്മാര്‍, ആരോഗ്യമന്ത്രാലയത്തിലെ നഴ്സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഹെല്‍ത്ത് ടെക്നീഷ്യന്മാര്‍ എന്നിവര്‍ക്ക് ശമ്പളപരിധി ബാധകമാവില്ല.

കുടുംബ വീസ ലഭിക്കാനുള്ള ശമ്പളനിരക്ക് ഒറ്റയടിക്ക് 250ല്‍നിന്ന് 450 ആയി ഉയര്‍ത്തിയത് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.പുതിയ ഉത്തരവ് ചുരുങ്ങിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരേയും ഇതില്‍ പ്രധാനമായി മലയാളികളെയാണ് നേരിട്ട് ബാധിക്കുമെന്നാണ് കരുതുന്നത്.

ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ എന്നിവര്‍ക്കും ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രഫസര്‍മാര്‍ എന്നിവര്‍ക്കും ഇളവുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, കായികപരിശീലകര്‍, ധനകാര്യ സാമ്പത്തിക വിദഗ്ധര്‍, എന്‍ജിനിയര്‍മാര്‍, പള്ളി ഇമാമുമാര്‍, ബാങ്കുവിളിക്കുന്നവര്‍, ജുമുഅ പ്രഭാഷകര്‍, സ്പോര്‍ട്സ് യൂണിയനുകള്‍ക്കും ക്ലബുകള്‍ക്കും കീഴിലെ കളിക്കാര്‍, പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മൃതദേഹങ്ങളുടെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കും ഉത്തരവ് ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button