India

ക്യാമറയ്ക്കു മുന്നില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകം ; വീഡിയോ വൈറലാകുന്നു

ബംഗളുരു : ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ പ്രേരണയെ തുടര്‍ന്ന് ചാനല്‍ ക്യാമറയ്ക്കു മുന്നിലെ കര്‍ഷകന്റെ ആത്മഹത്യാ നാടകം വൈറലാകുന്നു. കര്‍ണാടകയിലെ ബെല്ലാരി താലൂക്കിലെ കുര്‍ലഗുണ്ടിയിലാണ് സംഭവം. ഒരു മിനിറ്റ് നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. കുരുമ്പാര കുമാരപ്പ എന്ന കര്‍ഷകനാണ് ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ ആത്മഹത്യാ നാടകം നടത്തിയത്.

വിഷം കഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കര്‍ഷകന് ചുറ്റിലും പതിനഞ്ചോളം പേര്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കര്‍ഷകന്‍ കയ്യിലുള്ള പാത്രത്തില്‍ നിന്ന് വിഷം കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. മികച്ച ദൃശ്യം കിട്ടാന്‍ ഇതേ പ്രവര്‍ത്തി ആവര്‍ത്തിക്കാന്‍ ചാനല്‍ ക്യാമറാമാന്‍ ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. വിഷം കുടിക്കുമ്പോള്‍ ക്യാമറയില്‍ നോക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. അതേസമയം വാര്‍ത്തയ്ക്ക് വേണ്ടി കര്‍ഷകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് എസ്.പി ചേതന്‍ പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button