![](/wp-content/uploads/2016/10/dog.jpg)
മുംബൈ: 2011 ലെ മുംബൈ ഭീകരാക്രമണത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച സ്നിഫർ ഡോഗ് സീസർ വിടവാങ്ങി. കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിന്റെ ഏറ്റവും മികച്ച നായകളിലൊന്നായ സീസർ മരണത്തിന് കീഴടങ്ങിയത്.
മുംബൈ ആക്രമണത്തിൽ സൈന്യത്തിന് പിന്തുണയുമായി ഇറങ്ങിയ മുംബൈ പോലീസിന്റെ നാല് നായകളിൽ ബാക്കി മൂന്ന് പേരും നേരത്തെ മരിച്ചിരുന്നു. പങ്കാളിയായ ടൈഗർ പോയതോടെ 11 വയസുള്ള സീസര്‍ കടുത്ത വിഷാദത്തിലായിരുന്നു. തുടർന്ന് സീസറിനെ മൃഗാശുപത്രിയിലെ പ്രത്യേക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് റിട്ടയർമെന്റ് ജീവിതത്തിനായി സീസറിനെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വച്ച് ഹൃദയാഘാതം മൂലമാണ് സീസർ മരണത്തിനു കീഴടങ്ങിയതെന്ന് ഡി.സി.പി അശോക് ദുബെ വ്യക്തമാക്കി.
മുംബൈ പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ ഭാഗമായിരുന്നു സീസര്‍. 2008 നവംബര്‍ 26ന് ആരംഭിച്ച മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നു നടത്തിയ തിരച്ചിലുകളില്‍ തിരക്കേറിയ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ തീവ്രവാദികള്‍ വച്ച ഗ്രെനേഡുകള്‍ കണ്ടെത്തിയത് സീസറായിരുന്നു. നരിമാന് ഹൗസില്‍ നടന്ന തിരച്ചിലിലും സീസര്‍ പങ്കെടുത്തിരുന്നു.
Post Your Comments