IndiaBusiness

തിരുവനന്തപുരം-ഡല്‍ഹി യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത

തിരുവനന്തപുരം● എയര്‍ ഇന്ത്യ തിരുവനന്തപുരം-ന്യൂഡല്‍ഹി റൂട്ടില്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യയുടെ വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

വൈകുന്നേരം 7:15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം (AI-264) രാത്രി 10:35 ന് ഡല്‍ഹിയില്‍ എത്തിച്ചേരും. മടക്കവിമാനമായ AI-263 രാവിലെ 5:15 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 8:35 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് 9.20 ന് മാലിയിലേക്ക് പോകുന്ന വിമാനം 10:10 ന് മാലിയില്‍ എത്തും. തുടര്‍ന്ന് മാലി-ബംഗലൂരു-മാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനം 6:35 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി 7:15 ന് ഡല്‍ഹിയിലേക്ക് പോകും.

എയര്‍ഇന്ത്യയുടെ നിലവിലുള്ള മാലി-തിരുവനന്തപുരം-ചെന്നൈ സര്‍വീസാണ് കൂടുതല്‍ ലാഭകരമായി മാറിയിരിക്കുന്ന ഡല്‍ഹി റൂട്ടിലേക്ക് മാറ്റിയിരിക്കുന്നത്. എയര്‍ബസ് A-319 വിമാനം ഉപയോഗിച്ചകും സര്‍വീസ്.

എയര്‍ ഇന്ത്യയുടെ തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ പ്രതിദിന ഡല്‍ഹി സര്‍വീസാണിത്. എല്ലാ ദിവസവും 6:05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം കൊച്ചി വഴിയാണ് സര്‍വീസ് നടത്തുന്നത്.

TRV SCHEDULE

പുതിയ സര്‍വീസോടെ തിരുവനന്തപുരം-ഡല്‍ഹി നോണ്‍-സ്റ്റോപ് വിമാനങ്ങളുടെ എണ്ണം മൂന്നാകും. നിലവില്‍ ഇന്‍ഡിഗോ ഇവിടെ നിന്നും രണ്ട് നോണ്‍-സ്റ്റോപ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഒക്ടോബര്‍ അവസാനം മുതല്‍ ഇന്‍ഡിഗോയുടെ നിലവിലെ തിരുവനന്തപുരം-മുംബൈ-ഡല്‍ഹി വിമാനം ആഴ്ചയില്‍ രണ്ട് ദിവസം തിരുവനന്തപുരം-ഡല്‍ഹി നോണ്‍-സ്റ്റോപ്പ്‌ ആയി സര്‍വീസ് നടത്താനൊരുങ്ങുകയാണ്. ഇതോടെ ഈ റൂട്ടില്‍ നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളുടെ എണ്ണം ഏഴായി ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button