ന്യൂഡല്‍ഹി: സൈന്യത്തിന് പ്രഖ്യാപിച്ച പുതിയ ശമ്പള സ്കെയിലിന്മേലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മോദി ഗവണ്മെന്‍റും സൈനിക മേധാവികളും ശ്രമിച്ചു കൊണ്ടിരിക്കെ സൈനികര്‍ക്ക് ദീപാവലി സമ്മാനമായി ഇടക്കാല ശമ്പള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒക്ടോബര്‍ 10-ന് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് അനുസരിച്ച് ശമ്പളക്കമ്മീഷന്‍ അറിയിപ്പ് അനുസരിച്ചുള്ള കുടിശ്ശികതുക സൈനികര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയും പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
ജനുവരി 2016 മുതലായിരിക്കും കുടിശ്ശിക കണക്കാക്കുക. ക്ഷാമബത്ത ഉള്‍പ്പെടെ ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തുകയുടെ 10% ആയിരിക്കും കുടിശ്ശികയിനത്തില്‍ വകയിരുത്തുക. ഇതോടെ ഓരോ ഇന്ത്യന്‍ സൈനികനും ഏകദേശം ഒരു മാസത്തെ ശമ്പളത്തിന് തുല്ല്യമായ തുക ഉത്സവകാല ബോണസായി ലഭിക്കും.
ഒക്ടോബര്‍ 30-ന് ആഘോഷിക്കപ്പെടുന്ന ദീപാവലിക്ക് മുമ്പ് ഈ തുക സൈനികര്‍ക്ക് കൊടുക്കാനുള്ള ശ്രമങ്ങള്‍ മനോഹര്‍ പരിക്കറിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. ശമ്പളക്കമ്മീഷന്‍ അറിയിപ്പുകള്‍ അനുസരിച്ച് കുടിശ്ശികതുക ഇതുവരെ ലഭിച്ചിരുന്നത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമായിരുന്നു. ചരിത്രത്തിലാദ്യമായാണ് സൈനികര്‍ക്ക് ഇത്തരത്തില്‍ ഒരു ബോണസ് ലഭിക്കുന്നത്.
Post Your Comments