റിയാദ്: റിയാദിലെ വാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മലയാളികളെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന വാർത്ത പ്രചരിക്കുകയാണ്. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് കേരളത്തിലെ പ്രമുഖ വാർത്ത ചാനലായ ‘റിപ്പോർട്ടർ’ പുറത്തുവിടന്നുന്നത്.
റിയാദിലെ എക്സിറ്റ് 18-ലാണ് വാറ്റ് കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. ഇവിടെ ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഇതിൽ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറം എടക്കര സ്വദേശികളാണ് അറസ്റ്റിലായതെന്നും ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു എന്നുമാണ് പ്രചാരണം. മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെങ്കിലും വധശിക്ഷ നല്‍കില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കൂടാതെ അന്വേഷണവും വിചാരണയും ഇല്ലാതെ വധശിക്ഷ വിധിച്ചു എന്ന പ്രചാരണം കിംവദന്തി മാത്രമാണ്.
കഴിഞ്ഞമാസം 30ന് നടന്ന റെയ്ഡില്‍ 3000 ബോട്ടില്‍ മദ്യവും 149 കന്നാസുകളും 500 ലിറ്ററിന്റെ 38 ടാങ്കുകളും കണ്ടെത്തിയിരുന്നു. സ്വദേശികളും വിദേശികളും വിതരണക്കാരും ഉള്‍പ്പെടുന്ന വലിയ ശൃംഖലയാണ് വാറ്റ് കേന്ദ്രത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കണ്ണികളെയും കണ്ടെത്താനുളള ശ്രമം തുടരുകയാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പിടിയിലാവവരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments