
മുംബൈ : നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും പദ്ധതി രൂപീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനുമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
പ്രത്യാക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമായതിനാല്‍ ക്രെഡിറ്റ് പങ്കിടാന്‍ തനിക്ക് മടിയില്ലെന്നും മനോഹര്‍ പരീക്കര്‍ അറിയിച്ചു. പ്രത്യാക്രമണത്തെ സംശയിച്ചവരുമായും ക്രെഡിറ്റ് പങ്കിടുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പരീക്കര്‍ കൂട്ടിചേര്‍ത്തു. പ്രത്യാക്രമണം നടത്തിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഇന്ത്യന്‍ സേനയാണ്. അതിനാല്‍ സംശയമുന്നയിച്ചവര്ക്കും പ്രത്യാക്രമണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാമെന്ന്മനോഹര് പരീക്കര്‍ വ്യക്തമാക്കി.
Post Your Comments