ന്യൂഡൽഹി: പാകിസ്ഥാനുമായി സംയുക്ത സൈനിക അഭ്യാസം നടത്താനുള്ള റഷ്യയുടെ തീരുമാനത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന പാകിസ്ഥാനുമായുള്ള സൈസനിക സഹകരണം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഇന്ത്യ റഷ്യയെ അറിയിച്ചിരിക്കുന്നത്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാജ്യത്തോടുള്ള സഹകരണം തെറ്റായ സമീപനമാണ്. അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.” എന്നാണ് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ പങ്കജ് ശരൺ വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യയും റഷ്യയും തമ്മിൽ പ്രബലവും തന്ത്രപ്രധാനവുമായ പങ്കാളിത്തമാണ് ഉള്ളതെന്നും ഈ പങ്കാളിത്തം പ്രദേശത്തേയും ലോകത്തിന്റെയും സമാധാനത്തിനും സ്ഥിരതയ്ക്കുമായാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും ശരൺ പറഞ്ഞു. റഷ്യയുമായുള്ള സ്ഥിര സൈനിക അഭ്യാസങ്ങൾ ഇന്ത്യ നടത്താറുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 14ന് ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിന് മുന്നോടിയായാണ് ശരണിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
Post Your Comments