തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. ഈ ഗുരുവായൂര്‍ ക്ഷേത്രത്തെ കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് കോകസന്ദേശ കാവ്യത്തില്‍ 34 മുതല്‍ 37 കൂടിയ ശ്ലോകങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തെപ്പറ്റി പറയുന്നത്. അന്നതിന് ഗുരുവായൂരെന്ന പേരില്ല.ഗുരുപവനപുരവുമല്ല, പിന്നെയോ വെറും കുരുവായൂരുമാത്രം. വിഗ്രഹം വിഷ്ണുവിന്റേതാണ്. എന്നാല്‍ ഇന്ന് ശ്രീകൃഷ്ണക്ഷേത്രം എന്നാണ് പ്രസിദ്ധി. ശ്രീകൃഷ്ണന്‍ മഹാവിഷ്ണുവിന്റെ അവതാരമാണല്ലോ. ശ്രീകൃഷ്ണന്റെ മാതാപിതാക്കളായ വാസുദേവനും ദേവകിയും പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്ക് കൊണ്ടുവന്ന് പൂജിച്ചു. കാരണം മുന്‍ഗാമികള്‍ പൂജിച്ച് തന്റെ കുലത്തിന് സര്‍വ ഐശ്വര്യങ്ങളും നല്‍കിയ മംഗള വിഗ്രഹമാണ് എന്നത് തന്നെ.
യദുവംശം നാശത്തിലേയ്ക്ക് കടക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണത്തിന് തയ്യാറെടുക്കുകയും ചെയ്തു. അതായത് കലികാലത്തിന്റെ ആരംഭമായി. ഇതോടെ ഭഗവാന്‍ തന്റെ സാന്നിധ്യം ആ വിഗ്രഹത്തിലേയ്ക്ക് സന്നിവേശിച്ചു. വിഷ്ണുവിഗ്രഹം ശ്രീകഷ്ണവിഗ്രഹമായി അറിയപ്പെട്ടു. ഭക്തനായ ഉദ്ധവരെ വരുത്തി വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തു.
Post Your Comments