India

ലോകാവസാനം തൊട്ടരികെ! ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് 1000 ക്ഷുദ്രഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: പല പ്രതിഭാസങ്ങളും ഭൂമിയെ നശിപ്പിക്കാനെത്തുന്നു എന്ന അഭ്യുഹങ്ങളും ഇപ്പോള്‍ ലോകം അവസാനിക്കുമെന്നുള്ള മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് ഇതൊന്നും സംഭവിച്ചില്ലെന്ന് തന്നെ കരുതാം. എന്നാല്‍, ഇത്തവണ അഭ്യുഹങ്ങളെ തള്ളികളയാനാവില്ല. ലോകാവസാനം അടുത്തെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

1000 ക്ഷുദ്രഗ്രഹങ്ങള്‍ ഭൂമിക്കരികില്‍ എത്താറായെന്നാണ് റിപ്പോര്‍ട്ട്. ക്ഷുദ്രഗ്രഹങ്ങള്‍ എത്തുന്നതോടെ ഭൂമിയുടെ നാശവും സംഭവിക്കും. മണിക്കൂറില്‍ 60,000 മൈലാണ് (മണിക്കൂറില്‍ 96560.64 കിലോമീറ്റര്‍) ഈ ഗ്രഹങ്ങളുടെ വേഗത. നാല് ക്ഷുദ്രഗ്രഹ്ങ്ങള്‍ ഭൂമിക്ക് അടുത്തെത്തി കഴിഞ്ഞു. കൂടുതല്‍ ക്ഷുദ്രഗ്രഹങ്ങളെ വരും വര്‍ഷങ്ങളില്‍ കണ്ടെത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.

ക്ഷുദ്രഗ്രഹത്തെ കുറിച്ച് പഠിക്കാനായി നാസ ഒസിരിസ്-റെക്സ് എന്ന ബഹിരാകാശപേടകം വിക്ഷേപിച്ചിരുന്നു. ക്ഷുദ്രഗ്രഹങ്ങളുടെ സഞ്ചാരപാതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പേടകം ഒപ്പിയെടുക്കും. എന്നാല്‍, ക്ഷുദ്രഗ്രഹം ഭൂമിയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെ പഠിക്കാനാണ് ഇങ്ങനെയൊരു വിക്ഷേപണം നടത്തിയതെന്നും ചിലര്‍ പറയുന്നു.

2009 ഇഎസ് എന്ന ക്ഷുദ്രഗ്രഹം ഉടനെ ഭൂമിയില്‍ പതിക്കുമെന്നാണ് ചൈനയിലെ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 10 മൈല്‍ വീതിയുള്ള കൊലയാളി ഗ്രഹം ഭൂമിയില്‍ പതിക്കുന്നത് മൂന്ന് ദശലക്ഷം ആണവബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണെന്നാണ് കണക്ക്. ഈ വീഡിയോ കണ്ടു നോക്കൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button