ഇന്ത്യന്‍സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കളിയാക്കിക്കൊണ്ട് ഇറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. തീവ്രവാദികളെ ആക്രമിക്കുന്ന സൈനികരുടെ സംഭാഷണരൂപത്തിലാണ് വീഡിയോ.
നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന അഞ്ചോളം തീവ്രവാദികളെ വെടിവച്ചു വീഴ്ത്തിയ ശേഷം അര കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ സൈനിക പോസ്റ്റിലേക്ക് തങ്ങളുടെ വെടിയുണ്ടകള്‍ക്കിരയായ രണ്ട് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ എങ്കിലും ചുമന്നു കൊണ്ടു പോകാം എന്ന് ഒരു സൈനികന് തന്റെ സഹപ്രവര്‍ത്തകനോട് പറയുന്നു. കാരണം ആരാഞ്ഞ സഹപ്രവര്‍ത്തകനോട് അങ്ങിനെ ചെയ്തില്ലെങ്കില്‍ നമ്മള് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി എന്നതിന് തെളിവ് ചോദിച്ചെത്തുന്നവരുടെ മുന്പില് നമുക്ക് ഉത്തരംമുട്ടിപ്പോകില്ലേ എന്ന് കെജ്രിവാളിനെ പരോക്ഷമായി കളിയാക്കിക്കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ കാണാം:
Post Your Comments