കൂത്താട്ടുകുളം● കൂത്താട്ടുകുളത്ത് സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. വെളിയന്നൂര്‍ കാഞ്ഞിരമലയില്‍ പ്രകാശന്റെ മക്കളായ അപര്‍ണ (18) അനന്ദു (16) എന്നിവരെയാണു തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പോലീസ് സര്‍ജന്‍ പറഞ്ഞു. മൃതദേഹത്തിന്റെ അരികില്‍ നിന്നു വിഷക്കുപ്പി ലഭിച്ചു. മൃതദേഹങ്ങള്‍ക്കരുകില്‍ നിന്നും കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുമാണു മരണകാരണമെന്നു സൂചിപ്പിക്കുന്ന ആത്മഹത്യകുറിപ്പും മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.
അപര്‍ണയുടെയും അനന്ദുവിന്റെയും അയല്‍വസികളായ കുട്ടികള്‍ രാവിലെ അമ്പലത്തില്‍ പോകുന്നതിനായി വീട്ടിലെത്തി വിളിച്ചിട്ടും ഇരുവരും ഉണരാത്തതുമൂലം ഉറക്കത്തില്‍നിന്ന് ഉണര്‍ത്താന്‍ മുറിയുടെ ജനല്‍വഴി ഉള്ളിലേക്ക് വെള്ളം ഒഴിച്ചു. എന്നിട്ടും ഇവര്‍ ഉണരാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ പ്രകാശന്‍ വാതില്‍ പൊളിച്ച് ഉള്ളില്‍കയറുകയായിരുന്നു. അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.
രാമപുരം സിഐ എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
അപര്‍ണ തൊടുപുഴ അല്‍ അസര്‍ കോളജിലെ ഒന്നാവര്‍ഷ ബിരുദ്ധ വിദ്യാര്‍ഥിനിയായിരുന്നു, അനന്ദു കൂത്താട്ടുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായിരുന്നു. പിതാവ് പ്രകാശന്‍ കട്ടില്‍ നിര്‍മ്മാണ തൊഴിലാളിയാണ്. മാതാവ്: ശാന്ത.
Post Your Comments