ദോഹ: വിദേശരാജ്യങ്ങളില്‍ നിന്നും ജോലി തേടി ഖത്തറിലെത്തുന്നവരെക്കാത്തിരിക്കുന്നത് ഇനി ആകര്‍ഷകമായ തൊഴില്‍ വ്യവസ്ഥകള്‍. സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തിന് മാറ്റംവരുത്തുന്ന പുതിയ നിയമങ്ങള്‍ ഡിസംബര്‍ 13ന് നിലവില്‍ വരും. പുതിയ തൊഴില്‍ വിസ ലഭിക്കുന്നതിന് നിലവിലുണ്ടായിരുന്ന രണ്ട് വര്‍ഷ നിരോധനം എടുത്തുകളഞ്ഞു. പുതിയ നിയമപ്രകാരം തൊഴില്‍, താമസം എന്നിവ കരാര്‍ അടിസ്ഥാനത്തിലാകും.
നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍
1) പുതുതായി ജോലിക്ക് കയറുന്നിടത്ത് പഴയ തൊഴില്‍ ദാതാവ് നല്‍കുന്ന എന്‍.ഒ.സി സമര്‍പ്പിക്കേണ്ടതില്ല..
2) പുതിയ ജോലിയില്‍ കയറുന്നതിന് ഉണ്ടായിരുന്ന നിര്‍ബന്ധിത കാലാവധി എടുത്തുകളഞ്ഞു. ഇനി ഖത്തറില്‍ പുതിയ ജോലി ലഭിച്ചാല്‍ പഴയ ജോലി വിടുന്നതിന്റെ തൊട്ടടുത്ത ദിവസമായാലും ജോലിയില്‍ പ്രവേശിക്കാം.
3) ഇനി മുതല്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.
4) രാജ്യം വിടുന്നതിന് മെറ്റരാഷ് 2 സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. തൊഴില്‍ദാതാവിനെ ജോലി വിടുന്നതിന് മൂന്ന് ദിവസം മുമ്പ് അറിയിച്ചാല്‍ മതിയാകും.
5) നിലവിലുള്ള എല്ലാ തൊഴില്‍ കരാറുകളും ഈ വര്‍ഷം അവസാനത്തോടെ മാറ്റിയെഴുതും.
6) സ്ഥിരം ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ എ.ന്‍.ഒസി കൂടാതെ തന്നെ കരാര്‍ പൂര്‍ത്തായാകുമ്പോള്‍ ജോലി ഉപേക്ഷിക്കാം. എന്നാല്‍ ഇതിന് മിനിസ്ട്രി ഓഫ് ഇന്റീരിയര്‍, മിനിസ്ട്രി ഓഫ് ലേബര്‍ ആന്റ് സോഷ്യല്‍ എന്നിവയുടെ അനുമതി ആവശ്യമാണ്.
7) ഇതേ മിനിസ്ട്രികളുടെ അനുമതിയോടെ സ്‌പോണ്‍സര്‍ മരിക്കുകയോ കമ്പനി പൂട്ടിപ്പോകുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ തൊഴില്‍ മാറാം.
8) ഔദ്യോഗിക അനുമതിയില്ലാതെ മറ്റ് തൊഴിലിനായി തൊഴിലാളികളെ ഉപയോഗിക്കുന്ന റിക്രൂട്ടര്‍മാര്‍ക്ക് 50,000 ഖത്തര്‍ റിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കും.
9) വിദേശജോലിക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുന്നത് 10,000 മുതല്‍ 25,000 ഖത്തര്‍ റിയാല്‍ വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
Post Your Comments