ലോകപോലീസ് ചമയല്‍ അമേരിക്കയെ ലോകത്തെ ഏറ്റവും അധികാരശക്തിയുള്ള രാജ്യമായി മാറ്റിയിട്ടുണ്ട്, അതോടൊപ്പം തന്നെ എതിര്‍ചേരിയിലുള്ള ശത്രുക്കളുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ, നാള്‍ക്കുനാള്‍ പെരുകി വരുന്ന ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിച്ച് തികച്ചും രഹസ്യമായി അമേരിക്കൻ വ്യോമസേന അടുത്ത തലമുറയിലുള്ള രഹസ്യബോംബർ യുദ്ധവിമാനത്തിന്‍റെ രൂപകല്‍പ്പനയും നിര്‍മ്മാണവും ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രൂപകല്‍പ്പനയും നിര്‍മ്മാണവും സംബന്ധിച്ച എല്ലാ കാര്യങ്ങളും രഹസ്യമാണെങ്കിലും ഈ B-21 ദീര്‍ഘദൂര ബോംബർ യുദ്ധവിമാനത്തിന്‍റെ പേര് അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡർ (‘Raider’) എന്ന ഈ പേര് ഒരു മത്സരം നടത്തിയാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ B-21 പേരിടാനായി ലഭിച്ച 2100 എന്‍ട്രികള്‍ നിന്ന്‍ പതിനഞ്ചു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെതിരെ ആക്രമണം നടത്തിയ യുദ്ധവിമാനങ്ങളുടെ സ്മരണാര്‍ഥമാണ് റെയ്ഡർ എന്ന പേര് തെരഞ്ഞെടുത്തിരിക്കുന്നത്.
മുന്‍നിര മിലിട്ടറി ഉപകരണ നിര്‍മ്മാതാക്കളായ നോര്‍ത്ത്കോര്‍പ്പ് ഗ്രൂമന്‍ (Northrop Grumman) കമ്പനിയാണ് ഒക്ടോബര്‍ മുതല്‍ പുതിയ നൂറു ബോംബറുകള്‍ നിർമിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ B-21 നിർമാണം പൂര്‍ത്തിയാക്കും. ഇതിന്റെ മൊത്തം ചെലവ് 106 ബില്യണ്‍ വരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്‍.
Post Your Comments