തിരുവനന്തപുരം: ബന്ധു നിയമനം വിവാദമായതോടെ ഇതിന്‍റെ പേരില്‍ ആരോപണങ്ങളുടെ ചുഴിയിലകപ്പെട്ട മന്ത്രി ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടി വരുമെന്ന വിലയിരുത്തലുകള്‍ സജീവമായി. ജയരാജന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നാല്‍ പകരം സുരേഷ് കുറുപ്പോ എം സ്വരാജോ മന്ത്രിയാകും.
ബന്ധു നിയമനത്തില്‍ ക്രമക്കേട് വ്യക്തമായ നിലയ്ക്ക് വിജിലന്‍സ് അന്വേഷണം ഒഴിവാക്കാനാകാത്ത സാഹചര്യം വന്നാല്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുകയാണ് നല്ലതെന്ന അഭിപ്രായമാണ് സിപിഎം നേതൃത്വത്തിന്.
എന്നാല്‍ മന്ത്രിസഭയുടെ നായകനെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാടും ഈ വിഷയത്തില്‍ നിര്‍ണ്ണായകമാകും. 14ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും.
വിജിലന്‍സിന്‍റെ ത്വരിതപരിശോധനയിലൂടെ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന്‍ കണ്ടെത്തിയാല്‍ മതി നടപടിയെന്ന നിലപാടും ഒരു വിഭാഗത്തിനുണ്ട്.
ഭരണപരിഷ്‌ക്കാര അദ്ധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ വിവാദ നിയമനത്തില്‍ നടപടി ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നതും സിപിഎം നേതൃത്വത്തെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പാര്‍ട്ടി അണികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയര്‍ന്ന് വരുന്നത്.
Post Your Comments