Kerala

ബന്ധുനിയമനം: മകന് ശക്തമായ പ്രതിരോധം തീര്‍ത്ത് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: നേതാക്കന്മാരുടെയും മന്ത്രിമാരുടെയും അനധികൃതമായ ജോലി നിയമനങ്ങള്‍ വിവാദമായതോടെ പലരും പെട്ടിരിക്കുകയാണ്. പികെ ശ്രീമതിയുടെ മകളുടെ നിയമനം വിവാദമായതിനു പിന്നാലെ കെകെ ശൈലജയുടെ മകനെയും ഇതിലേക്ക് വലിച്ചിഴച്ചിരുന്നു. ശൈലജയുടെ മകനും അനധികൃതമായാണ് ജോലിയില്‍ പ്രവേശിച്ചതെന്നുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.

എന്നാല്‍, അനധികൃതമായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ശൈലജ പറയുന്നത്. യുഡിഎഫ് ഭരണത്തിലിരിക്കുമ്പോഴാണ് മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചത്. അവന് അതിന് അര്‍ഹതയുള്ളതു കൊണ്ട് ലഭിച്ചു. പരീക്ഷയില്‍ ഒന്നാമനായ മകന്‍ ജോലി രാജിവെക്കണമായിരുന്നോയെന്നാണ് ശൈലജയുടെ ചോദ്യം.

എംടെക് ബിരുദധാരിയായ മകന്‍ വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചത്. പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടി ക്രമമാകും ഇപ്പോള്‍ നടക്കുന്നത്. അമ്മ മന്ത്രിയാണെന്ന കാരണം കൊണ്ട് മുന്‍പേ കിട്ടിയ ജോലിയും മക്കളുപേക്ഷിക്കണമെന്നാണോ മാധ്യമങ്ങള്‍ പറയുന്നതെന്നും കെകെ ശൈലജ ചോദിച്ചു.

മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുണ്ട്. എംബിഎ ബിരുദമുള്ളയാളാണ് മരുമകളും. ആ നിയമനവും യുഡിഎഫ് ഭരണകാലത്താണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനത്തിന് താനെങ്ങനെ ഉത്തരവാദിയാകുമെന്നും ശൈലജ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button