NewsInternational

ബാലൂചില്‍ ചൈനയ്ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍

ക്വറ്റ : ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ചൈനീസ് പതാക കത്തിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത് സ്വതന്ത്ര ബലൂചിസ്ഥാൻ സംഘടനയാണ് . പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

ചൈന ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്നും പാകിസ്ഥാൻ സൈന്യത്തെ ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ട സഹായങ്ങൾ നൽകുന്നുവെന്നും പ്രക്ഷോഭകർ ആരോപിച്ചു. ബലൂചിസ്ഥാനിലെ യുദ്ധകുറ്റകൃത്യങ്ങൾ നിർത്തുക, ചൈന തകരട്ടെ, പാകിസ്ഥാൻ തകരട്ടെ, ബലൂച് വംശോന്മൂലനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.

പ്രക്ഷോഭകർ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് , സൈന്യത്തലവൻ റഹീൽ ഷെരീഫ് , ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗ് തുടങ്ങിയവരുടെ കോലങ്ങളും കത്തിച്ചു. പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു . ചൈന – പാക് സാമ്പത്തിക ഇടനാഴിയുടെ പേരിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button