KeralaNews

ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയും ആക്കുമ്പോള്‍ സംഭവിക്കുന്നത്

ജനാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് നാം കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നതെന്ന ദയനീയ സത്യം ആരെയും വേദനിപ്പിക്കുന്നതാണ്.

തിരുവനന്തപുരം കണ്ണമ്മൂലയിലെ വിഷ്ണുവിന്‍റെ കൊലപാതകം ഗുണ്ടാ കുടിപ്പകയുടെ ഭാഗമാണെന്ന് വരുത്തി തീർക്കാനുള്ള പൊലീസ് ശ്രമം അപലപനീയമാണെന്ന് ഓ രാജഗോപാൽ എംഎൽഎ. വിദ്യാർത്ഥിയായ വിഷ്ണുവിന്‍റെ പേരിൽ ഒരു പെറ്റിക്കേസ് പോലും ഇല്ലെന്ന കാര്യം പൊലീസിന് തന്നെ അറിവുള്ളതാണ്. എന്നിട്ടും ഏതോ കൊലപാതകത്തിനുള്ള പകരം വീട്ടലാണ് വിഷ്ണുവിന്‍റെ മരണത്തിന് കാരണം എന്ന പൊലീസ് ഭാഷ്യം സിപിഎമ്മിനെ പ്രീണിപ്പിക്കാനാണ്. വിഷ്ണുവിന്‍റെ അമ്മയായ ബിന്ദുവിനെയും ബന്ധുവായ ലൈലയേയും വീടു കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചത് അവർ ഏത് കൊലക്കേസിലെ പ്രതികളായതു കൊണ്ടാണെന്ന് പൊലീസ് പറയണം. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ഗുണ്ടാ സംഘ തലവൻ അറിയപ്പെടുന്ന സിഐടിയു പ്രവർത്തകനാണ്.

മറ്റ് പ്രതികൾക്കും സിപിഎം ബന്ധമുണ്ട്. ഇത് നാട്ടുകാർക്കെല്ലാം അറിവുള്ള കാര്യമായിട്ടും പൊലീസ് കള്ളക്കഥ ചമയ്ക്കുന്നത് ഉന്നത ഇടപെടൽ കൊണ്ടാണ്. സിപിഎം നേതൃത്വത്തിന്‍റെ ആജ്‍ഞാനുവർത്തികളാകാനല്ല സര്‍ക്കാർ ശമ്പളം തരുന്നതെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം. യാതോരു പ്രകോപനവുമില്ലാതെ നിരാലംബരായ സ്ത്രീകളെ വെട്ടിപ്പരുക്കേൽപ്പിക്കുകയും യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികൾ എത്ര ഉന്നത ബന്ധമുള്ളവരായാലും അവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടു വരാൻ പൊലീസ് തയ്യാറാകണമെന്നും ഓ രാജഗോപാൽ എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button