കണ്ണൂര്‍: ആശ്രിതനിയമന വിവാദത്തില്‍ കടുത്ത താക്കീതുമായി മുഖ്യമന്ത്രി. വ്യവസായമന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശകാരിച്ചു. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് പിണറായി, ഇ.പി ജയരാജനെ ശാസിച്ചത്. ആശ്രിത നിയമന വിവാദം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയെന്ന് പിണറായി കടുത്ത ഭാഷയില്‍ തന്നെ ജയരാജനോട് പറഞ്ഞാതായാണ് വിവരം. പിണറായി ഇ.പി കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടുനിന്നു. ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇനി ഇത്തരം വിവാദങ്ങള്‍ ഒരുകാരണവശാലും ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കി. സ്ഥലത്ത് ഉണ്ടായിരുന്ന പി.കെ ശ്രീമതിയെയും കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും ഒഴിവാക്കിയായിരുന്നു ശകാരം. അതേസമയം ആശ്രിത നിയമന വിവാദത്തില്‍ പാര്‍ട്ടിയിലും ഇ.പിക്കെതിരെ കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.
Post Your Comments