കൊച്ചി: ഐ എസ് ഭീകരർ കേരളത്തിലെ മാധ്യമ ഓഫീസുകൾ ആക്രമിക്കാനും സ്ഫോടനം നടത്താനും ലക്ഷ്യമിടുന്നതായി എൻ ഐ എ യുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് കേന്ദ്ര സംസ്ഥാന ആഭ്യന്തര വകുപ്പുകൾക്ക് കൈമാറി. കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകൾക്ക് സുരക്ഷ നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ സുരക്ഷാ ക്രമീകരണത്തിനു വിള്ളൽ വന്നിട്ടുണ്ടെന്നും എപ്പോൾ വേണമെങ്കിലും മന്ത്രിമാർക്കടുത്തുവരെ ഭീകരർക്ക് എളുപ്പത്തിൽ എത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ അറസ്റ്റിലായ ഭീകരരിൽ നിന്നും കൊച്ചിലെ ലുലുമാളിൽ സ്ഫോടനം നടത്താനിരുന്നുവെന്ന വിവരം ലഭിച്ചു. പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ആക്രമിച്ചാൽ ഇന്ത്യയിലുടനീളം മാധ്യമശ്രദ്ധ നേടാമെന്നും മാധ്യമങ്ങൾക്ക് ഐ എസ് ബന്ധം ഉണ്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഒരേ രീതിയുള്ള വിവരങ്ങളാണ് കേരളത്തിലും ഹൈദരാബാദിലും പിടിയിലായ ഐ എസ് അനുഭാവികളിൽ നിന്ന് ലഭിച്ചത്. ഇതിനെ തുടർന്ന് കേരളത്തിലെ മാധ്യമസ്ഥാപനങ്ങൾ ആക്രമിക്കാനുളള പദ്ധതിക്ക് രാജ്യത്തിനു പുറത്ത് ഗൂഢാലോചന നടന്നതായി സംശയമുണ്ട്.
കേരളത്തിന് ആഭ്യന്തര മന്ത്രാലയം ഭീഷണിയുള്ള സ്ഥാപങ്ങളുടെ ലിസ്റ്റ് കൈമാറും. ഇത്തരം സ്ഥാപനങ്ങളിൽ എത്തുന്നവരെ കനത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. കർശനമായ സുരക്ഷാ സംവിധാനം വേണമെന്നും നിലവില്‍ കേരളത്തിലെ ആഭ്യന്തര സുരക്ഷാ അപര്യാപ്തമാണെന്നും ഐ എൻ എ ചൂണ്ടികാണിക്കുന്നു.
Post Your Comments