കുഞ്ഞുങ്ങള്‍ക്ക് തലയില്‍ മുടിവരാന് എത്ര പ്രായം വരും. എന്തായാലും രണ്ട് മാസം കൊണ്ടൊന്നും വരില്ലല്ലോ.. എന്നാല്‍ ഇവിടെ ഒരു കൗതുകകരമായ കാഴ്ച കാണാം. ജൂനിയര്‍ കോക്സ് എന്ന കുഞ്ഞ് എല്ലാവരെയും അത്ഭുതപ്പെടുത്തി. ജനിച്ചിട്ട് രണ്ടു മാസമേ ആയുള്ളൂ. കോക്സിന്റെ മുടി കണ്ടാല്‍ ആരുമൊന്നു ഞെട്ടും. മുടി വരാന്‍ കഷ്ടപ്പെടുന്ന കുട്ടികള്‍ക്കുമുന്നില്‍ കോക്സാണ് താരം.
ജനിക്കുമ്പോള്‍ തന്നെ മുടി സ്പൈക്ക്.. പിന്നെന്തു വേണം.. കോക്സിന്റെ തല നിറച്ച് മുടിയാണ്. ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത് കരടിക്കുഞ്ഞ് എന്നാണ്. ഇംഗ്ലണ്ടിലെ ചെല്‍സിയ നൂണ് എന്ന 32 കാരിയുടെ മൂന്നാമത്തെ മകനാണ് ജൂനിയര്‍ കോക്സ്. ഇത്ര ചെറുപ്രായത്തില്‍ ഇത്രയും മുടി ഒരു അത്ഭുതം തന്നെയാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.
കുഞ്ഞിനെ കണ്ടാല്‍ ആരുമൊന്നു നോക്കിപോകും. അത്രയ്ക്ക് ഓമനത്തമുണ്ട് ഇത്രയും മുടിയുള്ള കുഞ്ഞ് കോക്സിനെ കാണാന്‍. എല്ലാവരും ചോദിക്കുന്നത് ചെല്‍സിയോട് കോക്സിന്റെ മുടി മുറിക്കുമോ എന്നാണ്. എന്നാല്‍, ഇത്രയും അപൂര്‍വമായ ഒരു കാര്യമായതിനാല്‍, ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് ചെല്‍സിയ പറയുന്നത്.
Post Your Comments