ശ്രീനഗര്‍: അതിര്‍ത്തിയില്‍ ലാന്‍ഗേറ്റ് രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് സമീപം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് പേരെ കൂടി ഇന്ത്യ സേന വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം ഏഴായി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ലാന്‍ഗേറ്റിലേത്. കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
അതേ സമയം തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന സ്ഥിരീകരണമാണ് 30 രാഷ്ട്രീയ റൈഫിള്‍സ് കേണല്‍ രാജിവ് ഷഹറാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ അയല്‍ രാജ്യങ്ങളുമായി ബന്ധം സൂക്ഷിച്ചു കൊണ്ടുള്ള ഉയര്‍ച്ചയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് പറഞ്ഞു.
നേരത്തെ, കശ്മീരിലെ ഹന്ദ്വാര സൈനികക്യാമ്പ് ആക്രമിച്ച ഭീകരരില്‍ നിന്നും എകെ 47 തോക്കുകളും സൈന്യം കണ്ടെടുത്തിട്ടുണ്ടായിരുന്നു. ഹന്ദ്‌വാര ലാന്‍ഗേറ്റിലെ 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെ പുലര്‍ച്ചെ അഞ്ചുമണിയ്ക്കാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. പതിനഞ്ച് മിനിറ്റോളം നീണ്ട് നിന്ന വെടിവെയ്പ്പില്‍ സൈന്യം ശക്തമായ മറുപടിയാണ് നല്‍കിയത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ക്യാമ്പിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത തുടരുന്നതിനിടെയായിരുന്നു പുതിയ ആക്രമണം. ഈ മാസം ഇത് മൂന്നാമത്തെ ഭീകരാക്രമണമാണ്.
കഴിഞ്ഞ ദിവസം സമ്‌നൂ ഗ്രാമത്തിലെ പൊലീസ് പിക്കറ്റില്‍ നിന്നും ഭീകരര്‍ അഞ്ച് സെല്‍ഫ് ലോഡിംഗ് റൈഫിളുകള്‍ തട്ടിയെടുത്തിരുന്നു. മൈനോറിറ്റി പൊലീസ് പോസ്റ്റിലെ റൈഫിളുകളാണ് നഷ്ടപ്പെട്ടത്. ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിരുന്നു.ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments