ഗാസിയാബാദ്: സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ പറ്റാത്ത വന്ന യുവാവ് സ്വന്തം ഭാര്യയെ വിറ്റു. ഭര്‍ത്താവ് ഭാര്യയെ തന്റെ സുഹൃത്തിന് കാഴ്ചവെക്കുകയായിരുന്നു. ഭര്‍ത്താവ് നോക്കിനില്‍ക്കെയാണ് 26 കാരി ക്രൂരമായി ബലാത്സംഗത്തിനിരയായത്.
ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം നടന്നത്. സുഹൃത്ത് തിങ്കു വര്‍മ്മയില്‍നിന്ന് 5000 രൂപയാണ് ഇയാള്‍ കടം വാങ്ങിയത്. തിരിച്ചു നല്‍കാന്‍ നിവൃത്തിയില്ലാതെ വന്ന നരേഷ് എന്ന 30കാരന്‍ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി. സുഹൃത്ത് ബലാത്സംഗം ചെയ്യുമ്പോള്‍ ഇയാള്‍ പുറത്ത് കാവലിരിക്കുകയായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ യുവതി പരാതി നല്‍കി. രാത്രിയാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവും സുഹൃത്തും മദ്യപിച്ച് വീട്ടിലേക്ക് കയറി വരികയായിരുന്നുവെന്ന് യുവതി പറയുന്നു. ബലാത്സംഗം ചെയ്യുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. തന്റെ സഹോദരന്മാരെ കൊല്ലുമെന്നായിരുന്നു ഭീഷണി. സുഹൃത്ത് പോയശേഷം ഭര്‍ത്താവും തന്നെ പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments