ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയും, കാശ്മീരില്‍ ജീവന് ബലി നല്‍കുകയും ചെയ്ത ജവാന്മാരുടെ ചോരയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വന്‍വിവാദത്തിന് തിരികൊളുത്തിയെങ്കിലും രാഹുലിന്റെ വിഡ്ഢിത്തം പുലമ്പലിന് കുടപിടിയ്ക്കുന്ന നിലപാട് എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
രാജ്യതലസ്ഥാനത്ത് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് രാഹുലിന്റെ പ്രസ്താവനയ്ക്ക് പാര്‍ട്ടിയുടെ പിന്തുണ അറിയിച്ച് രംഗത്തുവന്നത്. വാജ്പേയി ഭരണത്തിന്റെ കാലത്ത് നടന്ന ഖണ്ഡഹാര്‍ വിമാനറാഞ്ചലിനെത്തുടര്ന്ന് തീവ്രവാദി മസൂദ് അസറിനെ ബിജെപി മോചിപ്പിചില്ലായിരുന്നു എങ്കില്‍ ജയ്ഷ്-എ-മൊഹമ്മദ് ഭീകരസംഘടന ഉണ്ടാകുമായിരുന്നില്ല എന്നും, ഉറിയിലെ അക്രമണവും ഉണ്ടാകുമായിരുന്നില്ല എന്നും സിബല്‍ വാദിച്ചു.
സൈനികരുടെ രക്തം കൊണ്ട് മോദി കളിക്കുകയാണെന്ന രാഹുലിന്റെ വിവാദപ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍, സിബലിന്റെ മറുപടി ആ പ്രസ്താവനയ്ക്ക് പിന്നിലെ രാഹുലിന്റെ മാനസികാവസ്ഥ രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാകും എന്നായിരുന്നു.
ഒരാഴ്ച മുമ്പ് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാര്‍, സൈന്യം എന്നിവരെ അഭിനന്ദിച്ച രാഹുല്‍ ഇപ്പോള്‍ പെട്ടെന്ന് അഭിപ്രായം മാറ്റിപ്പറയാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് സിബല്‍ ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു.
“നിങ്ങള്‍ രാഹുലിന്റെ വികാരങ്ങള്‍ മനസിലാക്കൂ. ആദ്യം പുകഴ്ത്തി എന്നത് ശരിതന്നെ. പക്ഷേ, പിന്നീട് അവര്‍ ഇത്പറഞ്ഞ് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ നോക്കി. അപ്പോഴാണ് രാഹുല്‍ അതിനെ എതിര്‍ത്തത്,” സിബല്‍ പറഞ്ഞു.
താന്‍ എന്താണ് പറഞ്ഞതെന്ന് രാഹുലിന് അറിയാമെന്നും, രാഹുലിന്റെ ചിന്താരീതി ശരിയായ വഴിയിലാണെന്നും സിബല്‍ പറഞ്ഞു.
Post Your Comments