NewsIndia

ഐ.എസിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പിന്നിലുള്ള രഹസ്യം ലൈംഗിക അടിമകളോ ??? രഹസ്യം തുറന്നുപറഞ്ഞ് പ്രവര്‍ത്തകന്‍

മുംബൈ: ലോകത്ത് അറ്റവും ചര്‍ച്ചാവിഷയമായിരിയ്ക്കുന്നത് ഐ.എസും ഭീകരവാദവുമാണ്. ഐ.എസുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഐ.എസിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പിന്നിലുള്ള രഹസ്യം എന്‍.ഐ.എ വെളിപ്പെടുത്തി കഴിഞ്ഞു.

ഐ.എസില്‍ ചേര്‍ന്ന് ഇറാഖിലെത്തിയാലുടന്‍ ലൈംഗിക അടിമകളായ യുവതികളെ നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകര്‍ഷിച്ചതെന്ന് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍.

മഹാരാഷ്ട്രയിലെ പര്‍ബാനിയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന് പിന്നീട് പിടിയിലായ നസീര്‍ ഷോസിന്റെതാണ് വെളിപ്പെടുത്തല്‍.

‘ഇറാഖില്‍ എത്തിയാലുടന്‍ അടിമപ്പെണ്ണുങ്ങളെയും, രക്തസാക്ഷിയായാല്‍ പിന്നെ കന്യകകളെയും ലഭിക്കുമെന്നാണ് ഭാരതത്തിലെ ഐ.എസ് നേതാവ് ഫറൂഖി (ഷാഫി ആര്‍മര്‍) വാഗ്ദാനം ചെയ്തത്,’ ഷോസ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്്വകാഡിനോട് പറഞ്ഞു. ‘മൂന്ന് നാട്ടുകാരെ ഉള്‍പ്പെടുത്തി ഐ.എസിന്റെ ചെറു ഘടകം രൂപീകരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനെ വധിക്കുകയായിരുന്നു ആദ്യ ദൗത്യം.

ഫേസ്ബുക്ക് വഴിയാണ് ഷോസ്, ഫാറൂഖിയെ പരിചയപ്പെട്ടത്. പിന്നെ ടെലിഗ്രാം സ്‌നാപ്പ് ചാറ്റ് തുടങ്ങിയവ വഴി ചാറ്റിങ് ആരംഭിച്ചു. ഈ സമയത്താണ് പല വാഗ്ദാനങ്ങള്‍ നല്‍കിയത്. തന്നെ പര്‍ബാനിയിലെ അമീറായി (മേധാവി) നിയോഗിച്ചു. ഇറാഖില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ അതിനെ ഫാറൂഖി നിരുത്സാഹപ്പെടുത്തി. പകരം ഭാരതത്തില്‍ ആക്രമണം നടത്താനും ഇവിടത്തെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശിച്ചു,’ ഷോസ് പറഞ്ഞതായി, കുറ്റപത്രത്തില്‍ വിവരിക്കുന്നു.

കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ഷാഫി ആര്‍മര്‍ മുന്‍പ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്നു. സഹോദരന്‍ സുല്‍ത്താനുമായി ചേര്‍ന്ന് ഇയാള്‍ ഐ.എസിന്റെ പോഷക സംഘടനയായി അന്‍സാര്‍ ഉള്‍ തൗഹീദ് ആരംഭിച്ചു. ഈ ജൂലൈയിലാണ് മഹാരാഷ്ട്ര എടിഎസ് ഐ.എസിന്റെ പര്‍ബാനി ഘടകം കണ്ടെത്തി നാലു പേരെ അറസ്റ്റ് ചെയ്തത്. മൊഹമ്മദ് റായിസുദ്ദീന്‍, ഇക്ബാല്‍ അഹമ്മദ് കബീര്‍ അഹമ്മദ്, നസീര്‍ ഷോസ്, ഷഹീദ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button