ന്യൂഡല്‍ഹി : പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ് , സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകള്‍ ശീലമാക്കിയവര്‍ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. പുതിയ പഠനമനുസരിച്ച് സോഫ്റ്റ്ഡ്രിങ്കുകളില്‍ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ് പഠനം നടത്തിയത്. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍
അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പഠനത്തിനായി തെരഞ്ഞെടുത്ത പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ് , സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്പിളുകളിലും ബോട്ടിലുള്ള വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു. പെപ്‌സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. സ്‌പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും.
പഠനറിപ്പോര്‍ട്ട് ലഭിക്കാതേയും അതിന്റെ മെത്തഡോളജി അറിയാതെയും പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പെപ്‌സിക്കോ ഇന്ത്യ വക്താവ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്‌സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പഠനത്തോട് കൊക്ക കോളയും പെറ്റ് കണ്ടെയ്‌നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലാണ് പഠന നടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഠന റിപ്പോര്‍ട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചുവെന്നാണ് വിവരം.
Post Your Comments