
ജയ്പുര്‍: ശീതളപാനീയം കുടിച്ച് ഏഴ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. പ്രാദേശികമായി നിര്‍മിച്ച പാനീയം കുടിച്ചതാണ് കുട്ടികളുടെ മരണത്തിനു കാരണമെന്ന് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രി ഗ്രാമത്തിലെ കച്ചവടക്കാര്‍ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയെന്നും വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്, ഗ്രാമത്തിലെ വിവിധ കച്ചവടക്കാരില്‍നിന്ന് ശേഖരിച്ച പാനീയം മെഡിക്കല്‍ സംഘം പരിശോധനക്കയച്ചു. ഇവയുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, കുട്ടികള്‍ മരണപ്പെട്ടത് ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നു രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ പറഞ്ഞു. മെഡിക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ക്ക് വൈറല്‍ അണുബാധയുണ്ടായിരുന്നെന്നും മന്ത്രി വ്യക്തമാക്കി
Post Your Comments