NewsIndia

പാക്‌ കുടുംബത്തിന് സഹായഹസ്തവുമായി സുഷമസ്വരാജ്

ഹിന്ദുക്കൾക്കുനേരെ പാക്കിസ്ഥാനിൽ നടക്കുന്ന അതിക്രമങ്ങൾ ഭയന്ന് ഇന്ത്യയിലെത്തിയ യുവതിക്ക് മെഡിക്കൽ സീറ്റ് ലഭിച്ചു. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഇത്. ജയ്‌പ്പുരിലെ സവായ് മാൻസിങ് മെഡിക്കൽ കോളേജിലാണ് മാഷൽ മഹേശ്വരി എന്ന 18-കാരിക്ക് അഡ്‌മിഷൻ ലഭിച്ചിരിക്കുന്നത്. രണ്ട് വർഷം മുൻപാണ് മാഷലിന്റെ കുടുംബം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽനിന്ന് ജയ്പുരിലെത്തിയത്.

പ്ലസ് ടൂവിന് 91 ശതമാനം മാർക്ക് വാങ്ങിയെങ്കിലും പാകിസ്ഥാൻ പൗരത്വം ഉള്ളതിനാൽ നീറ്റ് എക്സാം എഴുതാൻ മാഷലിന് കഴിഞ്ഞിരുന്നില്ല. ഈ വിവരം മാഷൽ ട്വിറ്ററിലൂടെ സുഷമ സ്വരാജിനെ അറിയിച്ചു. സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ സുഷമ സ്വരാജ് സവായി മാൻസിംഗ് മെഡിക്കൽ കോളേജിൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മാഷലിന് സീറ്റ് നൽകിയ കാര്യം സവായ് മാൻസിങ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. യു.എസ്. അഗർവാൾ സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിലെ മെഡിക്കൽ കോളേജും സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഗുജറാത്തിലോ രാജസ്ഥാനിലോ പഠിക്കാനാണ് താത്പര്യമെന്ന് മാഷൽ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button