പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം കേന്ദ്രത്തിന് കൈമാറി. 90 മിനിറ്റ് ദൈർഘ്യമാണ് ഈ വീഡിയോയ്ക്കുള്ളത്.
ഉപഗ്രഹ ചിത്രങ്ങൾ, നൈറ്റ് വിഷൻ ക്യാമറാ ചിത്രങ്ങൾ, ആർമി ക്യാമറാമാൻ പകർത്തിയ ചിത്രങ്ങൾ, കമാൻഡോകൾ ഉപയോഗിക്കുന്ന ഹെൽമെറ്റ് ക്യാം ദൃശ്യങ്ങൾ, ആളില്ലാ വിമാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്നിവയാണ് സൈന്യത്തിന്റെ പക്കലുള്ളത്. ഇതിൽ സെൻസർ ചെയ്തതും തന്ത്രപ്രധാനനീക്കങ്ങൾ ചോരാത്ത തരത്തിലുള്ള വീഡിയോ ആയിരിക്കും പുറത്തു വിടുന്നത്. ഭാവിയിൽ തെളിവിനായി ഉപയോഗിക്കാനും പുതുതായി വരുന്ന കമാൻഡോകളെ പരിശീലിപ്പിക്കാനുമാണ് സൈന്യം ഇത്തരം വീഡിയോകൾ സാധാരണരീതിയിൽ പകർത്തുന്നത്. എന്നാൽ ഈ വീഡിയോ പുറത്തു വിടുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. ഇതിലൂടെ കമാൻഡോകളുടെ നീക്കങ്ങൾ മനസിലാക്കാനും അതിനെ പ്രതിരോധിക്കാനും തീവ്രവാദികൾക്ക് കഴിയും. ഇത് ഭാവിയിലെ ഓപ്പറേഷനുകളെ ബാധിക്കാൻ സാധ്യതയുണ്ട്.
Post Your Comments