തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇ എംഡി സ്ഥാനത്ത് സിപിഐ എം നേതാവ് പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിന്‍റെ നിയമനം റദ്ദാക്കി. എം ബീനയ്ക്കാണ് പകരം ചുമതല. സുധീറിനെ നിയമിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുധീറിനെ ഒഴിവാക്കിയത്.
സിപിഎം നേതാക്കളുടെ ഉറ്റവരെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിതെളിച്ചത് സര്‍ക്കാരിന് ക്ഷീണം ചെയ്തിരുന്നു. ഈ മാസം രണ്ടാം തിയ്യതിയാണ് പി.കെ. സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ചത്. കഴിഞ്ഞമാസമാണ് ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി നിഷാന്തിന് കേരള ക്ലേസ് ആന്‍ഡ് സെറാമിക്സ് ജനറൽ മാനേജറാക്കിയത്.
നിയമിക്കപ്പെട്ട സ്ഥാനത്തിന് വേണ്ടതായ യോഗ്യതയില്ലാത്ത സുധീർ അഭിമുഖത്തിലും പങ്കെടുത്തിരുന്നില്ല. നിയമനത്തെ കുറിച്ച് ഇപി ജയരാജനോട് ചോദിക്കണമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. ബന്ധുക്കളെ പലയിടത്തും നിയമിച്ചിട്ടുണ്ടാകാമെന്നായിരുന്നു ജയരാജന്റെ വിശദീകരണം.
മറ്റു നിയമനങ്ങളില്‍ ആനത്തലവട്ടം ആനന്ദന്റെ മകൻ, കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ, ഇ.കെ. നായനാരുടെ ചെറുമകൻ എന്നിവരെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിട്ടുണ്ട്.
Post Your Comments