ന്യൂഡല്‍ഹി : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വിമാത്താവളങ്ങള്ക്ക് സുരക്ഷ ശക്തമാക്കി. വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ജമ്മു കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്കാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നതു നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി സൂചനകളുടെ അടിസ്ഥാനത്തില്‍ വ്യോമയാന മന്ത്രാലയം, സ്വകാര്യ വിമാന, പാരാമിലിട്ടറി വിഭാഗങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments