അബ്ദുല്‍ ലത്തീഫ്
ഇന്ത്യൻ സൈന്യം പാക് അതീന കാശ്മീരിൽ നടത്തിയ സർജ്ജിക്കൽ അറ്റാക്ക് അവിശ്വനീയം എന്നും പാകിസ്ഥാനെ അപകീർത്തിപ്പെടുത്താൻ മോഡിയും സൈന്യവും പറഞു പരത്തിയ കെട്ടുകഥയാണെന്നും ഇന്ത്യ തെളിവു നൽകിയാലേ തങ്ങൾ വിശ്വസിക്കൂ എന്നും ഇതുവരെ ശക്തമായി വാതിച്ചു നിന്നെങ്കിലും ഇന്ത്യൻ സൈന്യവും സർക്കാരും സൈനിക നടപടിയുടെ ദൃശ്യങ്ങളും തെളിവുകളും പുറത്തുവിടാൻ തയ്യാറാകുന്ന പശ്ചാത്തലത്തിലാണ് ഡൽഹിയിലെ തൽപ്പര കക്ഷികളുടെ അടിയന്തിര യോഗവും ചർച്ചയും നടക്കുന്നത്….
ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ അറ്റാക്കിന്റെ തെളിവുകൾ പുറത്തുവിട്ടാൽ അതിനെതിരേ നിരത്തേണ്ട വാതങ്ങളെ കുറിച്ചാണ് ചർച്ച നടക്കുന്നത്. വിഡിയോയും തെളിവുകളും വ്യാജമാണെന്ന വാതം ആദ്യം ഉയർത്താമെങ്കിലും അതു വിജയിച്ചില്ലങ്കിൽ അടുത്ത പടിയായി ഇന്ത്യൻ സൈന്യത്തിന്റെ ക്രൂരവും പൈശാചികവും മൃഗീയവും ആയ അക്രമണത്തെ കുറിച്ചും പാവം നിരപരാതികളായ തീവ്രവാതികളെ ഉറങ്ങിക്കിടന്നപ്പോൾ ആക്രമിച്ച മനുഷ്വത്വ രഹിതമായ പ്രവർത്തിയെക്കുറിച്ചും അതു വിഡിയോയിൽ ചിത്രീകരിച്ച് പൊതുജന മദ്ധ്യത്തിൽ പ്രസിദ്ധീകരിച്ച ക്രൂര വിനോധത്തെക്കുറിച്ചും തീവ്രവാതികളുടെ മനുഷ്യാവകാശത്തെ കുറിച്ചും അപമാനത്തിനും ആൾ നാശത്തിനും പാകിസ്ഥാനു നഷ്ട പരിഹാരം നൽകണം എന്നും ഇന്ത്യയുടെ അക്രമണത്തിനെതിരേ അന്താരാഷ്ട്ര കോടതി തെളിവു സഹിതം കേസെടുത്ത് ശിക്ഷിക്കണം എന്ന ന്യായമായ ആവശ്യമുന്നയിച്ചും ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര വേദികളിലും പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ചും ഒക്കെയാണ് ചൂടേറിയ ചർച്ചകൾ നടക്കുന്നത്….
ഇത്രയും ക്രൂരമായ അക്രമണം നടത്താൻ നിർദ്ധേശം നൽകിയ മോഡിക്കെതിരേ ആഞടിക്കാനും ഒപ്പു ശേഖരണം നടത്താനും തീരിമാനിച്ചിട്ടുണ്ട്. മാത്രമല്ല പട്ടാളത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ആക്രമിക്കാനുള്ള മോഡിയുടെ ഹിജൻ അജണ്ട തുറന്നു കാട്ടാനും വേണ്ടിവന്നാൽ ഒരു അഖിലേന്ത്യ ഹർത്താൽ നടത്താനും ആലോചനയുണ്ട്….
കൂടുതൽ വിവരങ്ങളും അഭിപ്രായങ്ങളും നിർദ്ധേശങ്ങളും ഉള്ളവർ എത്രയും പെട്ടെന്ന് അറിയിക്കാൻ കെജരിവാൾ സാർ ആഹ്വാനം ചെയ്തിട്ടുണ്ട്…
Post Your Comments