ന്യൂഡൽഹി:യുപിഎ സർക്കാരിന്റെ ഭരണകാലത്തും പാക് അധീന കശ്മീരില്‍ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി.പാക് സൈന്യത്തിന്റെ പ്രകോപനപരമായ നടപടികൾക്കെതിരെയായിരിന്നു ഇത്തരം മിന്നല്‍ ആക്രമണങ്ങള്‍. കൂടാതെ സൈന്യം നടത്തിയ ഇത്തരം മിന്നല്‍ ആക്രമണങ്ങളെ യുപിഎ സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
2011 ഒക്ടോബര്‍ 1, 2013 ജൂലൈ 28, 2014 ജനുവരി 14 എന്നീ തീയ്യതികളില്‍ ഇന്ത്യ പാക് അധീന കശ്മീരില്‍ മിന്നല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു.കൂടാതെ 2008, 2009, 2011, 2013 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൈന്യം സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കരസേനയ്ക്ക് അവകാശപ്പെട്ട ക്രെഡിറ്റ് ഏറ്റെടുക്കാൻ യുപിഎ ശ്രമിച്ചിട്ടില്ലെന്നും നേരത്തെ ആനന്ദ് ശര്‍മ വ്യക്തമാക്കിയിരുന്നു.ഇതിനു പുറകെയാണ് ആന്റണിയുടെ വെളിപ്പെടുത്തൽ.
അതിനിടെ പാക് അധീന കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ 90 മിനുറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹീർ അറിയിച്ചിട്ടുണ്ട്.
Post Your Comments