ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അസുഖ ബാധിതയായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു സൂചന. ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു പകരക്കാരിയായി ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ഒ. പനീര്‍ശെല്‍വമടക്കം മന്ത്രിമാര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയായ ഷീലയില്‍നിന്നാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഷീലയുടെ അനുമതിയില്ലാതെ യാതൊന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കില്ലെന്ന് പേരു വെളിപ്പെടുത്തെരുതെന്ന നിര്‍ദേശത്തോടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ ഷീലയെ ജയലളിത 2014 ല്‍ ഉപദേശകയായി നിയമിച്ചത്. 1976 ബാച്ച് ഐഎഎസ് ഓഫീസറാണ് ഷീല. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2011 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതയായതോടെയാണ് ജയലളിതയുടെ വിശ്വസ്തയായി മാറിയത്.
Post Your Comments