അതിർത്തിയിൽ പാക്കിസ്ഥാൻ സേനാ വിന്യാസം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ. പിഒകെയിലെ കൂടുതൽ ഭീകര ക്യാംപുകൾ ഇന്ത്യൻ സേന തകർക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടികണ്ടാണ് പാക്ക് സേനയുടെ നീക്കം. പാക്കിസ്ഥാന്റെ ഭൂരിഭാഗം സേനകളും അതിർത്തിയിലേക്ക് നീങ്ങുകയാണ്. അഫ്ഗാൻ അതിർത്തിയിലെ പാക്ക് സൈനികരും ഇന്ത്യൻ അതിര്‍ത്തിയിലേക്ക് നീങ്ങിതുടങ്ങി. പാക്ക് കരസേനയുടെ ഭൂരിഭാഗവും അതിർത്തിയിൽ വിന്യസിച്ചു കഴിഞ്ഞു.
ഇതിനിടെ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചു. വടക്കേ ഇന്ത്യയിലെ വിവിധ സേനാ യൂണിറ്റുകളില്‍ നിന്നാണ് സൈനികരെ ഇവിടെ എത്തിച്ചത്.
ആറു മാസം നൽകിയാൽ പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകൾ തകർക്കാൻ കഴിയുമെന്ന് ഇന്ത്യൻ കരസേനാ മേധാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം അതിർത്തിയിൽ കൂടുതൽ പാക്ക് സേന എത്തിയത്. പ്രദേശത്തെ ഭീകരക്യാംപുകൾ പാക്ക് സേന ഇടപ്പെട്ട് നീക്കുന്നുണ്ട്.
Post Your Comments