ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാഷനല്‍ യൂത്ത് പാര്‍ലമെന്റ് വിജയികള്‍ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ സംസാരിച്ചശേഷം ഇരിപ്പിടത്തില്‍ മടങ്ങിയെത്തിയപ്പോഴാണു പ്രധാനമന്ത്രിക്കു പാക്ക് കടന്നുകയറ്റം സംബന്ധിച്ച സന്ദേശം ലഭിച്ചത്. അതോടെ അദ്ദേഹത്തിന്റെ മുഖം വാടി. അല്‍പസമയത്തിനകം പരിപാടി പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങി. ആ മുഖത്ത് വേദന നിഴലിച്ചു. ഇനിയുള്ള ആദ്യ പരിഗണന അഭിനന്ദ് വര്‍ത്തമാനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കലാണെന്ന് മോദി സേനാ തലവന്മാരെ അറിയിച്ചിട്ടുണ്ട്.
കൂടാതെ സുഷമാ സ്വരാജ് വഴി നയതന്ത്ര തലത്തില്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പൊതു വേദിയില്‍ അഭിനന്ദിനെ എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ യുദ്ധ തടവുകാരനായ അഭിനന്ദിനെ പാക്കിസ്ഥാന് തിരിച്ചേല്‍പ്പിക്കേണ്ടി വരും. അത് എത്രവും വേഗം സാധിച്ചെടുക്കാനാണ് നീക്കം.അഭിനന്ദിന്റെ ജീവനാണ് വിലയെന്ന് മോദി സേനാ തലവന്മാരെ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ അഭിനന്ദിനെ മോചിപ്പിക്കാനും ശ്രമം തുടങ്ങി. പാക് കസ്റ്റഡിയില്‍ കഴിയുമ്പോഴും രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപിടിച്ചാണ് അഭിനന്ദിന്റെ ഇടപെടലുകള്‍.
ഇതും കേന്ദ്ര സര്‍ക്കാരിനെ മോചന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കും സമാധാനത്തിനുവേണ്ടി വാദിക്കുന്നുണ്ട്. എന്നാല്‍ ജെയ്‌ഷെ ഭീകരര്‍ക്കെതിരെ ഇന്ത്യ യുദ്ധം തുടരാനാണ് സാധ്യത. പുല്‍വാമയിലെ ആക്രമങ്ങള്‍ ഇന്ത്യയെ അത്രയേറെ വേദനിപ്പിച്ചിട്ടുണ്ട്. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം, അഭിനന്ദന്‍ വര്‍ധമാന്‍ നിലയുറപ്പിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവുമാണ്.
കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി മടക്കി അയക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈനികന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട പാക് നടപടിയേയും ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടേയും ജനീവ കണ്‍വന്‍ഷന്‍ തീരുമാനങ്ങളുടേയേും നഗ്‌നമായ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. കസ്റ്റഡിയിലുള്ള സൈനികന് ഒരു ഉപദ്രവും ഉണ്ടാകാതിരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രദ്ധിക്കണം. അദ്ദേഹത്തെ സുരക്ഷിതമായി ഉടന്‍ മടക്കി അയക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments