ജമ്മുകാശ്മീർ: പാകിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി ഇന്ന് കാർഗിൽ സന്ദർശിക്കും. പാകിസ്ഥാന് തക്കതായ മറുപടി നൽകുമെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിർത്തിയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഇന്നലെ പൂഞ്ചിലെ ഷഹര്‍പൂര്‍ സെക്ടറിലുണ്ടായ വെടിവെപ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിരുന്നു. യുദ്ധസാഹചര്യം കണക്കിലെടുത്ത് അതിർത്തിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനവും സ്തംഭിച്ചിരിക്കുകയാണ്. എന്നാൽ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ നിശ്ചിത സമയത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ബിഎസ്എഫ് ഒരുക്കിയിട്ടുണ്ട്.
Post Your Comments