റിയാദ്● മുന്‍ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന ആരോപിച്ച ഭര്‍ത്താവിനും അയാളുടെ അഭിഭാഷകനും റിയാദിലെ കോടതി 80 ചട്ടയടി ശിക്ഷവിധിച്ചു.
ഭാര്യയും ഭര്‍ത്താവും നേരത്തെ വിവാഹമോചനം നേടിയിരുന്നു. വിവാഹ മോചനം നേടി ഒരുവര്‍ഷമായ സാഹചര്യത്തില്‍ ഭാര്യയോടൊപ്പം കുട്ടികളെ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് ഇയാള്‍ ഭാര്യക്കെതിരെ അവിഹിത ബന്ധം ആരോപിച്ചത്. ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ ഇത് പിന്താങ്ങുകയും ചെയ്തു. ഇതിന് സാക്ഷികള്‍ ഉണ്ടെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.
തുടര്‍ന്ന് ഭാര്യ മുന്‍ ഭര്‍ത്താവിനും അഭിഭാഷകനുമെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ശരീ അത്ത് നിയമപ്രകാരം വിചാരണ വേളയില്‍ 4 സാക്ഷികളെ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാലാണ് ശിക്ഷ വിധിച്ചത്.
Post Your Comments