അതിര്‍ത്തിയിലെ പാക് പ്രകോപനത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സേനാ മേധാവിമാരുടെ യോഗത്തില്‍ തീരുമാനമായി. പ്രതിരോധമന്ത്രി മനോഹര്‍പരീക്കരുടെ നേതൃത്വത്തിലായിരുന്നു യോഗം. അതേസമയം അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഇത് വരെ നടത്തിയ വെടിവെയ്പ്പിൽ 4 നാട്ടുകാർക്കും പരിക്കേറ്റിരുന്നു. ഇന്ത്യ ഇതിന് തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.
ബാരാമുള്ളയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച ബി.എസ്.എഫ് ജവാന്‍ നിതിന്റെ മൃതദേഹം സ്വദേശമായ ഉത്തര്‍പ്രദേശിലെ ഇട്ടയിലേക്ക് കൊണ്ടു പോയി. രാജ്യം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും അതീവജാഗ്രത തുടരുമ്പോഴും പാകിസ്ഥാന്‍ പലയിടത്തും പ്രകോപനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കശ്‍മീര്‍ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ച സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
Post Your Comments