Kerala

ബിജെപിയെ നേരിടാനെന്ന വ്യാജേന മതതീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു: കുമ്മനം

തിരുവനന്തപുരം: കെ സുരേന്ദ്രനെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്തയ്ക്കുപിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിക്കുന്നു. ഐഎസ് ഭീകരര്‍ ബിജെപി നേതാക്കളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് കുമ്മനം പറയുന്നത്. ഇതറിഞ്ഞിട്ടും ഇരുമുന്നണികളും രാജ്യദ്രോഹികളെ പിന്തുണച്ച് ബിജെപിയെ എതിര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ബിജെപിയെ നേരിടാനെന്ന വ്യാജേന മത തീവ്രവാദത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിക്കുകയാണ്. ബിജെപിയെ എതിര്‍ക്കേണ്ടത് രാജ്യ ദ്രോഹികളെ പിന്തുണച്ചു കൊണ്ടല്ല. ഇത് ഇരുമുന്നണികളും മനസ്സിലാക്കണമെന്നും കുമ്മനം പറയുന്നു. സിപിഎം ഭരണത്തില്‍ കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിയെന്നും കുമ്മനം പറയുന്നു.

മലയാളികള്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ അതിനെ ഇതുവരെ ഗൗരവത്തോടെ കണ്ടിട്ടില്ല. പകല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും രാത്രി തീവ്രവാദ പ്രവര്‍ത്തനവുമായി നടക്കുന്നവരെ അകറ്റി നിര്‍ത്താന്‍ മുന്നണികള്‍ തയ്യാറാകണമെന്നും കുമ്മനം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button