കോഴിക്കോട്. ഐഎസ് ബന്ധമുള്ള ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി. മലയാളികളെ റിക്രൂട്ട്‌മെന്റ് നടത്താനാണ് ഇത് നേരത്തെ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സമീര്‍ അലിയെന്ന പേരിലുള്ള ദൂരൂഹ ഐഡിയില്‍ വീണ്ടും പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
ജിഹാദ് അവസാനിക്കുന്നില്ലെന്നും തുടങ്ങാന്‍ പോകുന്നതേയുള്ളൂവെന്നും പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അള്ളാഹു പിഴപ്പിച്ചവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇതില്‍ പറയുന്നു. ഐഎസ് ബന്ധം ആരോപിച്ച് ആറ് പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജ് സജീവമായിരിക്കുന്നത്.
ഇസ്ലാം ദീനും മുസ്ലിം ജമാഅത്തും എന്ന തലക്കെട്ടിലാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..
നിശ്ചയമായും അള്ളാഹുവിനാകുന്നു സര്‍വ്വ സ്തുതിയും. നാം അള്ളാഹുവിനെ സ്തുതിക്കുകയും അവന്റെ സഹായം തേടുകയും ചെയ്യുന്നു. ആരെ അള്ളാഹു നേര്‍വഴിയില്‍ ആക്കിയോ അവരെ പിഴപ്പിക്കാന്‍ ആരുമില്ല. ആരെ അള്ളാഹു പിഴപ്പിക്കുന്നുവോ അവരെ സന്‍മാര്‍ഗ്ഗത്തില്‍ ആക്കാന്‍ ആരുമില്ല. ആരാധനയ്ക്ക് അര്‍ഹനായി അള്ളാഹു മാത്രമേ ഉള്ളൂവെന്നും അവന് പങ്കുകാര്‍ ഇല്ല എന്നും മുഹമ്മദ് (സ) അള്ളാഹുവിന്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
ഈ ലേഖനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം ഇസ്ലാമിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചും ജമാഅത്തിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തത വരുത്താനാണ്. നാം ഇസ്ലാമിനെ കുറിച്ച് മനസിലാക്കാനും മുസ്ലിം ജമാഅത്തില്‍ ഉറച്ച് നിര്‍ത്താനും അള്ളാഹുവിനോട് തേടുന്നു. അള്ളാഹു പറയുന്നു. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. ഇങ്ങനെ നീളുന്നു പോസ്റ്റ്.
Post Your Comments