NewsInternational

തൊഴിലാളികൾക്ക് കിടിലന്‍ ഓഫറുമായി ഒരു കമ്പനി

യു എസ്: ജോലി കിട്ടിയിട്ട് വേണം കുറച്ച് ലീവ് എടുത്ത് യാത്ര പോകാനെന്ന മൊഴി ഒരുപാട് കേട്ട് പഴകിച്ച ഒന്നാണ്. എന്നാൽ ആ മൊഴി യാഥാർഥ്യമാക്കിയിരിക്കുകയാണ് യൂ എസിലെ ഒരു കമ്പനി. സ്റ്റീല്‍ഹൗസ് എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് യാത്ര പോകാൻ കമ്പനി തന്നെ പണം നൽകുന്നത്. ഓരോ വർഷവും ഈ കമ്പനി ഒന്നരലക്ഷം രൂപയാണ് ബോണസായി നീക്കിവച്ചിരിക്കുന്നത്, അതും ഇഷ്ടമുള്ള സ്ഥലത്ത് കറങ്ങിയടിച്ചു വരാൻ.

സ്റ്റീൽഹൗസ് യുഎസ്എ ആസ്ഥാനമായുള്ള അഡ്വർടൈസിങ് ഏജൻസിയാണ് . മാർക് ഡഗ്ലസ് എന്ന ബോസാണ് ഈ കിടിലൻ ഓഫർ വച്ചിരിക്കുന്നത്. ഇതോടുകൂടി തൊഴിലാളികളുടെ പ്രിയ്യങ്കരനായ സിഇഒ ആയി മാറാൻ ഇദ്ദേഹത്തിനായി. തന്റെ തീരുമാനം ഒരിക്കലും തെറ്റായിട്ടില്ലെന്ന് ഡഗ്ലസിന് ഉറച്ച ബോധ്യമുണ്ട്. നമ്മു‌ടെ സംസ്കാരം വളരെ ലളിതമാണ്, അതു വിശ്വാസത്തിലും ലക്ഷ്യത്തിലും ഊന്നിയിട്ടുള്ളതാണ്. തൊഴിലാളികൾക്ക് അവർക്ക് ആവശ്യമുള്ള ഏതു സ്ഥലവും തിരഞ്ഞെടുക്കാം. തിരിച്ചു വന്നതിനുശേഷം ബിൽ കാണിച്ചാൽ അവർക്കു ഒന്നരലക്ഷം രൂപ കമ്പനി വക നൽകുന്നതായിരിക്കും.

പക്ഷെ ജോലി ചെയ്യുന്ന വർഷം അവർ ആ പണം ഉപയോഗപ്പെ‌ടുത്തിയില്ലെങ്കിൽ അതു നഷ്ടപ്പെ‌ടുകയും ചെയ്യും. വർഷത്തിൽ ഒരൊറ്റ ട്രിപ്പായോ പലപല ട്രിപ്പുകളായോ പോകാൻ അനുവാദമുണ്ട്. ഈ ആശയം കൊണ്ടുവന്നതോടെ തൊഴിലാളികൾ കൂടുതൽ ആവേശത്തോടെ ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നു ഡഗ്ലസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button