KeralaLatest NewsNews

വൈദ്യുതിബോര്‍ഡിന് ഇരുട്ടടി; ഉപയോഗിക്കാത്ത വൈദ്യുതിക്ക് നല്‍കേണ്ടത് കോടികളെന്ന് തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍

തിരുവനന്തപുരം: വൈദ്യുതിബോര്‍ഡിന് ഇരുട്ടടിയായി ഉപയോഗിക്കാത്ത വൈദ്യുതിക്ക് നല്‍കേണ്ടത് കോടികളെന്ന് തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍.ടി.പി.സി.) കായംകുളം താപനിലയത്തില്‍നിന്നാണിത്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് മാസം 27 കോടി രൂപ അടയ്ക്കണമെന്നാണ് എന്‍.ടി.പി.സി. ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്പ്രകാരം വര്‍ഷം 324 കോടിയും അഞ്ചുവര്‍ഷത്തേക്ക് 1620 കോടിയും അടയ്‌ക്കേണ്ടി വരും.

2017 മുതല്‍ എന്‍.ടി.പി.സിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നില്ല. എന്നാല്‍, 2019 മുതല്‍ 2024 വരെയുള്ള അഞ്ചുവര്‍ഷത്തേക്ക് ഫിക്സഡ് കോസ്റ്റ് ഇനത്തില്‍ വര്‍ഷം 324 കോടി അടയ്‌ക്കേണ്ടിവരും. അഞ്ചുവര്‍ഷത്തേക്ക് ആകെ 340 കോടിയേ നല്‍കൂവെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതോടെ ഇരുസ്ഥാപനങ്ങളും തമ്മില്‍ തര്‍ക്കമായി.2025 വരെയാണ് എന്‍.ടി.പി.സി.യുമായി കരാറുള്ളത്. ഈ കരാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കെ.എസ്.ഇ.ബി. പ്രതിസന്ധിയിലാവും. ഈ പണം മുഴുവന്‍ ജനം വൈദ്യുതിനിരക്കായി നല്‍കേണ്ടിവരും.

വൈദ്യുതി വാങ്ങാത്ത 2017-2019 കാലയളവില്‍ 400 കോടി കെ.എസ്.ഇ.ബി. ഇതിനകം എന്‍.ടി.പി.സി.ക്കു നല്‍കി വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ടതാണ് ഈ തുക. കരാര്‍പ്രകാരം കേരളം 2025 വരെ ഫിക്സഡ് ചാര്‍ജ് നല്‍കണം. 2019-2024 കാലയളവില്‍ എന്‍.ടി.പി.സി.യും കെഎസ്.ഇ.ബി.യും കേന്ദ്ര റെഗുലേറ്ററി കമ്മിഷനെ സമീപിച്ച് ഇരുവര്‍ക്കും സമ്മതമായ രീതിയില്‍ തുക കുറയ്ക്കാന്‍ ധാരണയായി. എന്നാല്‍, കേന്ദ്ര കമ്മിഷന്റെ തെളിവെടുപ്പിന് എന്‍.ടി.പി.സി. ഹാജരായില്ല. വര്‍ഷം 68 കോടിയാണ് താപനിലയത്തിന്റെ യഥാര്‍ഥചെലവെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി. അതനുസരിച്ച് എന്‍.ടി.പി.സി.യുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button